ആലുവ ഗുണ്ടാ ആക്രമണം..രണ്ടു പ്രതികൾ കൂടി പിടിയിൽ….
ആലുവ ചൊവ്വരയിലെ ഗുണ്ടാ ആക്രമണ കേസിൽ രണ്ട് പേര്‍ കൂടി അറസ്റ്റിൽ .മുബാറക്, സിറാജ് എന്നിവരെയാണ് പൊലീസ് പിടികൂടിയത് .ആക്രമിക്കാൻ ഉപയോഗിച്ച ആയുധങ്ങളും പ്രതികളിൽ നിന്ന് പൊലീസ് കണ്ടെടുത്തു. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം അഞ്ചായി.നേരത്തെ പിടിയിലായ മൂന്നു പേരുടെ അറസ്റ്റും രേഖപ്പെടുത്തി.
കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കുള്ള ഫൈസല്‍ ബാബു, സിറാജ്, സനീര്‍ എന്നിവരെ ഇന്ന് വൈകിട്ടോടെയാണ് പൊലീസ് പിടികൂടിയത്. ഇവരില്‍ ഫൈസല്‍ ബാബുവാണ് ഒന്നാം പ്രതി. വടിവാളും ചുറ്റികയും ഉപയോഗിച്ചുള്ള ആക്രമണത്തിൽ തലയ്ക്കും കഴുത്തിനും ഗുരുതരമായി പരിക്കേറ്റ സുലൈമാൻ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. വെട്ടേറ്റ സിദ്ദിഖിന്‍റെ നിലയും ഗുരുതരമാണ്. ആക്രമണത്തിൽ പരിക്കേറ്റ മറ്റു നാല് പേരും ആശുപത്രി വിട്ടു.