ആലുവയിൽ ലോറി മെട്രോ പില്ലറിൽ ഇടിച്ച് അപകടം..രണ്ട് മരണം….
ആലുവ മുട്ടത്ത് നിയന്ത്രണം വിട്ട ലോറി മെട്രോ പില്ലറിൽ ഇടിച്ച് രണ്ടു മരണം.ആന്ധ്രയിൽ നിന്നും എറണാകുളത്തേക്ക് മത്സ്യവുമായി എത്തിയ ലോറിയാണ് അപകടത്തിൽ പെട്ടത്.ലോറിയിലുണ്ടായിരുന്ന ആന്ധ്ര നെല്ലൂർ സ്വദേശികളായ യല്ലാണ്ടി മല്ലികാർജ്ജുനയും ഷെയ്ക്ക് ഹബീബ് ബാഷയുമാണ് മരിച്ചത് .
മെട്രോ പില്ലര്‍ നമ്പര്‍ 187ലാണ് ലോറി ഇടിച്ചത് .ഡ്രൈവർ ഉറങ്ങിയതാകാം അപകടത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു .അപകടത്തില്‍ കണ്ടെയ്നര്‍ ലോറിയുടെ എഞ്ചിൻ ക്യാബിൻ പൂര്‍ണമായും തകര്‍ന്നു.