ആലുവയിലെ നോ പാർക്കിംഗ് ബോർഡ് മന്ത്രിയുടെ നിർദേശപ്രകാരം വെച്ചതല്ല..നീക്കം ചെയ്തത് പൊലീസ് നിർദേശപ്രകാരം…
ആലുവയിൽ വ്യാപാരി ബോർഡുകൾ നീക്കം ചെയ്ത സംഭവത്തിൽ വിശദീകരണവുമായി ആലുവ ഡിവൈഎസ്പി രംഗത്ത് . ബോർഡുകൾ നീക്കം ചെയ്തത് പൊലീസ് നിർദേശപ്രകാരമാണെന്നാണ് ഡിവൈഎസ്പിയുടെ വിശദീകരണം.നീക്കം ചെയ്തത് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്‍റെ നിർദേശപ്രകാരം വച്ച നോ പാർക്കിംഗ് ബോർഡുകൾ അല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പാർക്കിങ്ങുമായി ബന്ധപ്പെട്ട് കടയുടമകൾ തമ്മിൽ തർക്കം ഉണ്ടായിരുന്നു. ഇത് ഒഴിവാക്കാൻ ആണ് ബോർഡ് സ്ഥാപിച്ചത്. കച്ചവടം കുറയുന്നു എന്ന കടയുടമകളുടെ പരാതിയിൽ ബോർഡ് മാറ്റാൻ നിർദ്ദേശിക്കുകയായിരുന്നു . നേരത്തെ, കടയുടമ നോ പാർക്കിംഗ് ബോർഡുകൾ നീക്കം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.