ആലപ്പുഴ സിപിഐഎമ്മിൽ പ്രതിഷേധം ശക്തമാകുന്നു…

ആലപ്പുഴ: ആലപ്പുഴ സിപിഐഎം ലോക്കൽ കമ്മിറ്റി പുനഃസംഘടനയ്ക്ക് പിന്നാലെ പ്രതിഷേധം ശക്തമാകുന്നു. അരൂക്കുറ്റി ലോക്കൽ കമ്മിറ്റിക്ക് കീഴിലുള്ള ബ്രാഞ്ചുകളിലാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്. പരസ്യമായി നേതൃത്വത്തിനെതിരെ രാജിവെച്ച അം​​ഗങ്ങൾ രംഗത്തെത്തിയതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് പാർട്ടി. ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് കൂടുതൽ വോട്ട് മണ്ഡലത്തിൽ ലഭിച്ചതിന് പിന്നിൽ സിപിഐഎം വോട്ടുകളുടെ ചോർച്ചയാണെന്നതുൾപ്പെടെ ​ഗുരുതര ആരോപണങ്ങളാണ് രാജിവെച്ച അം​ഗങ്ങൾ ഉന്നയിച്ചിരിക്കുന്നത്. ജില്ലാ നേതൃത്വം പരാജയമാണെന്നും ജില്ലാ നേതൃത്വം ശക്തമായ നടപടി എടുത്തിരുന്നെങ്കിൽ ഇതൊന്നും സംഭവിക്കില്ലായിരുന്നുവെന്നും പ്രവർത്തകർ പറഞ്ഞു. വിഷയങ്ങൾ ചൂണ്ടിക്കാട്ടി സംസ്ഥാന സെക്രട്ടറിക്ക് പരാതി കൈമാറിയിരുന്നു. കളകളെ പറിച്ചെറിയും എന്ന് പറഞ്ഞ സംസ്ഥാന സെക്രട്ടറി ഒന്നും ചെയ്തില്ലെന്നും പ്രവർത്തകർ ചൂണ്ടിക്കാട്ടി.

Related Articles

Back to top button