‘ആലപ്പുഴ സിപിഐഎമ്മിലെ കളകളെ പറിക്കും’..മുന്നറിയിപ്പ് നൽകി എം.വി. ഗോവിന്ദന്‍…
ആലപ്പുഴ സിപിഐഎമ്മിലുള്ള കളകൾ പറിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ . പുന്നപ്ര വയലാറിന്‍റെ മണ്ണിലാണ് ഇത്തരം ‘കളകൾ’ ഉള്ളത്. അത് ആര് എന്നത് പ്രശ്നമല്ല,ആരായാലും ഒഴിവാക്കും ,അവരെ ഒഴിവാക്കുന്നതിന്റെ പേരിൽ എന്ത് നഷ്ടമുണ്ടായാലും അത് പാർട്ടി സഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.സിപിഐഎം ആലപ്പുഴ ജില്ലാതല റിപ്പോർട്ടിങ്ങിലാണ് എം വി ഗോവിന്ദൻ്റെ മുന്നറിയിപ്പ്.
കായംകുളത്ത് സംഘടനാ നടപടി എടുക്കാതെ മുന്നോട്ടു പോകാനാവില്ല. ചില ഏരിയയിലും ലോക്കൽ കമ്മിറ്റികളിലും ചിലർ കല്‍പിക്കുന്നതേ നടക്കൂ. അവർ പറയുന്നതിന് അപ്പുറം നീങ്ങിയാൽ നടപടിയുമായി വരും. അത്തരക്കാരെ ഇനിയും വെച്ചു പൊറുപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം പിഎസ്‌സി ആരോപണത്തിൽ പാർട്ടിയും സർക്കാരും വേണ്ട നടപടി എടുക്കുമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രതികരിച്ചു. പണം വാങ്ങി പിഎസ്‌സി അംഗങ്ങളെ നിയമിക്കുന്ന രീതി സിപിഐഎമ്മിന് ഇല്ലെന്നും അദ്ദേഹം പറഞ്ഞു.