ആലപ്പുഴ വെന്തുരുകുന്നു..ജില്ലയിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്…..
സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്.കൂടാതെ ഇന്ന് ആലപ്പുഴ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആലപ്പുഴ, കോഴിക്കോട് ജില്ലകളിലെ ചില പ്രദേശങ്ങളിൽ ഇന്ന് രാത്രിയും ഉയർന്ന താപനില തുടരാനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.
അതേസമയം സംസ്ഥാനത്ത് രണ്ടുദിവസം കൂടി ഉയർന്ന താപനില തുടരുമെന്നാണ് മുന്നറിയിപ്പ് .ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് തുടരും. ചൂട് കൂടുന്ന പശ്ചാത്തലത്തിൽ പാലക്കാട് ജില്ലയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നാളെ വരെ തുടരും.