ആലപ്പുഴ വണ്ടാനം നേഴ്സിംഗ് കോളേജിലെ നഴ്സിംഗ് വിദ്യാർത്ഥിനികൾക്ക്‌ ഭക്ഷ്യവിഷബാധയേറ്റു….

ആലപ്പുഴ: ഭക്ഷ്യവിഷബാധയേറ്റ 6 നേഴ്സിംഗ് വിദ്യാർത്ഥിനികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആലപ്പുഴ വണ്ടാനം നേഴ്സിംഗ് കോളേജിലെ വിദ്യാർത്ഥിനികളായ കരുനാഗപ്പള്ളി സ്വദേശിനി എലിസബത്ത് ജയിംസ്, തിരുവനന്തപുരം സ്വദേശിനി ഭവ്യ, ആലപ്പുഴ സ്വദേശിനി ആർച്ച, എറണാകുളം സ്വദേശിനി അന്യഗ്രഹ, കോഴിക്കോട് സ്വദേശിനി എമി, എറണാകുളം സ്വദേശിനി ദേവിക എന്നിവരെയാണ് ഭക്ഷ്യവിഷബാധ ഏറ്റതിനെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ഉച്ചഭക്ഷണത്തിന് ക്യാൻറീനിൽ നിന്ന് ചിക്കൻ ബിരിയാണി കഴിച്ചതിനെ തുടർന്നാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്നാണ് വിവരം.വൈകിട്ടോടെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് വിദ്യാർത്ഥിനികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.ഇവരെ നീരീക്ഷണമുറിയിലേക്ക് മാറ്റി.

Related Articles

Back to top button