ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്നും ചാടിപ്പോയ പ്രതി പിടിയിൽ…

ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്നും ചാടിപ്പോയ പ്രതി പിടിയിൽ.വിഷ്ണു ഉല്ലാസ് ആണ് പിടിയിലായത്. ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെ ശുചിമുറി ജനാല വഴിയാണ് ഇയാൾ രക്ഷപ്പെട്ടത്. പുന്നപ്രയിൽ ഒഴിഞ്ഞ വീടിന്റെ ടെറസിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.

രാമങ്കരി കോടതിയിൽ എത്തിക്കാനായി തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചപ്പോളായിരുന്നു പ്രതി ചാടിപോയത്.നെടുമുടി പൊലീസ് റജിസ്റ്റർ ചെയ്ത പിടിച്ചുപറിക്കേസിലാണ് ഇയാളെ കോടതിയിൽ ഹാരജരാക്കാൻ എത്തിച്ചത്. ശുചിമുറിയിൽ പോകണമെന്ന് ആവശ്യപ്പെട്ടപ്പോൾ വിലങ്ങ് ഒരു കയ്യിലേക്ക് അഴിച്ചുകെട്ടിയിരുന്നു. തുടർന്നാണ് ശുചിമുറിയിലെ ജനാല തകർത്ത് ഇയാൾ രക്ഷപ്പെട്ടത്.

Related Articles

Back to top button