ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൂട്ടിരിപ്പുകാർക്കിരിക്കാൻ ഇരിപ്പിടമില്ല….
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ലേബർ റൂമിന് സമീപം ഇരിപ്പിടം ഇല്ല.പ്രസവത്തിനായി ആശുപത്രിയിലെത്തുന്ന യുവതികളുടെ ബന്ധുക്കൾ ഇരിപ്പിടമില്ലാത്തതിനാൽ നിലത്ത് ഇരിക്കേണ്ട ഗതികേടിലാണ്. രക്തം പരിശോധനക്കും, മരുന്നുകൾ പുറത്തു നിന്നു വാങ്ങുവാനും ബന്ധുക്കൾ ലേബർ റൂമിന് സമീപം ഉണ്ടാകണമെന്നാണ് ജീവനക്കാർ പറയുന്നത്. എന്നാൽ ഇവർക്ക് ഇരിക്കാൻ ഇരിപ്പിടമൊരുക്കാത്തത് ആശുപത്രിയിലെത്തുന്നവരോടുള്ള അവഗണനയാണെന്നാന്ന് ബന്ധുക്കൾ പറയുന്നത്. അവഗണന അവസാനിപ്പിച്ച് ലേബർ റൂമിന് സമീപം ഇരിപ്പിടം ഒരുക്കണമെന്നാണ് പ്രസവത്തിനെത്തുന്ന യുവതികളുടെ ബന്ധുക്കളുടെ ആവശ്യം .