ആലപ്പുഴ മെഡിക്കൽ കോളേജിൽ ദുരിതത്തിലായി രോഗികൾ…..ഒ.പി ടിക്കറ്റിനായി മണിക്കൂറുകൾ നിൽക്കേണ്ടി വരുന്നു……

ആലപ്പുഴ: ഒ .പി കൗണ്ടറിൽ മണിക്കൂറുകളോളം വെയിലുമേറ്റ് ക്യൂ നിൽക്കേണ്ട ഗതികേടിൽ രോഗികൾ .ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ചതും വിജിലൻസ് അന്വേഷണം നേരിട്ടതുമായ ഒ.പി കൗണ്ടറിലാണ് നിന്ന് തിരിയാൻ സ്ഥലമില്ലാതെ സ്ത്രീകളും കുട്ടികളും വയോജനങ്ങളും ഉൾപ്പടെ ദുരിതം അനുഭവിക്കുന്നത്.ആറുവരികളിലായുള്ള കൗണ്ടറുകളിൽ രാവിലെ 8 മുതൽ തന്നെ നീണ്ട നിരയാണ് രോഗികളുടെ .ആകെ നൂറു പേർക്കുള്ള സ്ഥലത്ത് ആയിരത്തോളം പേരാണ് രാവിലെ മുതൽ ഒ.പി ടിക്കറ്റിനായി നിൽക്കുന്നത്. ലക്ഷങ്ങൾ മുടക്കി കെട്ടിടങ്ങളും, ജീവനക്കാർക്ക് കാർപോർച്ചും, അനാവശ്യ കെട്ടിടങ്ങളും കെട്ടി പൊക്കുമ്പോഴും രോഗികൾക്കായി യാതൊരു സൗകര്യങ്ങളും അധികൃതർ ഒരുക്കുന്നില്ലെന്നാണ് പരാതി ഉയരുന്നത്.ഒ .പി കൗണ്ടറിന് പുറത്തു വരെ വെയിലും മഴയുമേറ്റ് രോഗികൾ നിന്ന് വലയുകയാണ്. രാവിലെ 9 മുതൽ 1 വരെയാണ് ഒ .പി യിൽ പരിശോധന നടത്തുന്ന തെങ്കിലും രോഗികളുടെ സൗകര്യാർത്ഥം 2_ 30 വരെ പല ഡോക്ടർമാരും രോഗികളെ പരിശോധിക്കുന്നുണ്ട്. പരിശോധന കഴിഞ്ഞ് മരുന്ന് വാങ്ങാനായി ഒ.പി ഫാർമസിയിൽ എത്തി ലൈൻ നിന്ന് കൗണ്ടറിലെത്തുമ്പോൾ മരുന്നില്ലെന്ന മറുപടിയാണ് ലഭിക്കുന്നത്. രാവിലെ ആശുപത്രിയിലെത്തുന്ന രോഗികൾക്ക് വൈകിട്ട് 6 വരെ ഇങ്ങനെ മാറി മാറി പല ലൈനുകളിലും നിൽക്കേണ്ടി വരുന്നതായാണ് പരാതി ഉയരുന്നത്.

Related Articles

Back to top button