ആലപ്പുഴ മെഡിക്കൽ കോളേജിൽ എക്സ്- റെ വിഭാഗത്തിലെ ട്രെയിനികൾ രോഗികളോട് തട്ടിക്കയറുന്നതായി പരാതി…..

ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ സൗജന്യ സേവനത്തിനെന്ന പേരിൽ
കയറി പറ്റിയ ട്രെയിനി ടെക്നീഷ്യമാരുംതാത്കാലിക ജോലി ചെയ്യുന്നവരും (എച്ച്.ഡി.സി ജീവനക്കാർ )
എക്സ് റേഎടുക്കൽ വെച്ച് താമസിപ്പിക്കുകയും, രോഗികളുടെ ബന്ധുക്കളോട് തട്ടിക്കയറുന്നതായും ആണ്പരാതി ഉയരുന്നത്.ഇതേ തുടർന്ന്നിരവധി രോഗികളാണ് ട്രോളികളിലും ,വീൽ ചെയറിലുമായി ഇടുങ്ങിയ വരാന്തയിൽ എക്സ് റെ എടുക്കാനായി മണിക്കൂറുകൾ കാത്ത് കെട്ടികിടക്കുന്നത്.
അപകടത്തിൽ പെട്ട് അത്യാസന്ന നിലയിൽ ഉള്ളവരെ പോലും മണിക്കൂറുകളോളം വരാന്തയിൽ കിടത്തി സമയം വൈകിപ്പിക്കുന്നതായും രോഗികളും, ബന്ധുക്കളും പറയുന്നു. ആശുപത്രിയിൽ ഡിജിറ്റൽ എക്സ് റെയ്ക്ക് 70 രൂപ ആണ് ഈടാക്കുന്നത്. ബി .പി.എൽ രോഗികൾക്ക് 30 രൂപയും ആണ്. എന്നാൽ പുറത്തെ ലാബുകളിൽ 300 രൂപ വരെ ഈടാക്കുന്നുണ്ട്. ഇവിടെ നിന്നുംതാമസം നേരിടുമ്പോൾരോഗികളെ പുറത്തെ ലാബുകളിലേക്ക്പറഞ്ഞ് അയക്കാനും ചില ജീവനക്കാർ ശ്രമിക്കുന്നതായി ആക്ഷേപം ഉയരുന്നുണ്ട്.ഫിലിം ലഭിക്കാൻ 15 മിനിറ്റാണ് മിനിമം വേണ്ടത്. എന്നാൽ ഇവിടെ ഒന്നര മണിക്കൂറോളം കഴിഞ്ഞാണ് ലഭിക്കുന്നത്. ഫിലിം ലഭിക്കാൻ വൈകുന്നത്പരിശോധനയും ,രോഗ നിർണ്ണയവും നടത്താൻ ഡോക്ടമാർക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. നിരവധി പരാതികൾ ലഭിച്ചിട്ടും റേഡിയേഷൻ വിഭാഗംമേധാവി എക്സ് റെ ലാബിലേക്ക്
തിരിഞ്ഞ് നോക്കുന്നില്ലെന്ന പരാതിയാണ് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉള്ളത്.

Related Articles

Back to top button