ആലപ്പുഴ മിനിസിവിൽ സ്റ്റേഷനിലെ ലിഫ്റ്റിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി….

ആലപ്പുഴ: ആലപ്പുഴ മിനി സിവിൽ സ്റ്റേഷനിലെ ലിഫ്റ്റിന്റെ പ്രവർത്തനം നിലച്ചതിനെ തുർന്ന് 6 പേർ ഉള്ളിൽകുടുങ്ങി .വിവരം അറിഞ്ഞ് ഫയർ ആൻഡ്‌ റെസ്ക്യൂ ടീം എത്തി ഹൈഡ്രോളിക് സ്പ്രെഡർ ഉപയോഗിച്ച് ലിഫ്റ്റിന്റെ ഡോർ അകത്തി അകത്തു കുടുങ്ങിയവരെ പുറത്തെത്തിച്ചു. ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ.ആർ അനിൽകുമാർ , ഫയർ ഓഫീസർമാരായ ശശി അഭിലാഷ്, വി. വിപിൻരാജ് ,ഡി. മനു ,എസ്. സനൽകുമാർ , എസ്.കണ്ണൻ , എന്നിവർ രക്ഷപ്രവർത്തനത്തിൽ പങ്കെടുത്തു.

Related Articles

Back to top button