ആലപ്പുഴ ജില്ലാ കളക്ടറെ മാറ്റി.. രണ്ടു വർഷത്തിനിടെ ഏഴാമത്തെ കളക്ടർ…

ആലപ്പുഴ: ആലപ്പുഴ ജില്ലാ കളക്ടറെ മാറ്റി. പുതിയ ജില്ലാ കളക്ടറായി നഗരകാര്യ ഡയറക്ടറായിരുന്ന അലക്സ് വർഗീസ് ചുമതലയേറ്റു. സി.പി.ഐ അനുകൂല ജോയിന്റ് കൗൺസിലുമായുള്ള ഭിന്നതയാണു മാറ്റത്തിനു കാരണമെന്നാണു സൂചന. ഇന്നലെ രാത്രിയാണ് പുതിയ കളക്ടറെ നിയമിച്ചുള്ള ഉത്തരവ് ഇറങ്ങിയത്. എന്നാൽ മുൻ കളക്ടർ ജോൺ വി.സാമുവലിനു പകരം ചുമതല നൽകിയിട്ടില്ല. നഗരകാര്യ വകുപ്പിൽ ചുമതല നൽകുമെന്നാണ് ഉത്തരവിൽ പറയുന്നത്. രണ്ടു വർഷത്തിനിടെ ആലപ്പുഴയിൽ എത്തുന്ന ഏഴാമത്തെ കളക്ടറാണ് അലക്സ് വർഗീസ്.

Related Articles

Back to top button