ആലപ്പുഴയിൽ ഹൗസ് ബോട്ടിൽ നിന്ന് കായലിൽ വീണ മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പിതാവിന് ദാരുണാന്ത്യം…
ആലപ്പുഴയിൽ വിനോദ സഞ്ചാരി മുങ്ങി മരിച്ചു. ഹൗസ് ബോട്ടിൽ നിന്ന് കായലിലേക്ക് വീണ മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.തിരുന്നൽവേലി സ്വദേശി ജോസഫ് ഡിക്സൻ (58) ആണ് മരിച്ചത്. ഒപ്പമുണ്ടായവർ ഇരുവരെയും ഹോസ്പിറ്റലിൽ എത്തിച്ചു. കായലിൽ വീണ ബിനിഷ അപകടങ്ങളൊന്നുമില്ലാതെ രക്ഷപ്പെട്ടു. അപകടം നടന്നയുടൻ തന്നെ ഡിക്സനെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചിത്തിര കായലിൽ വെച്ചാണ് അപകടമുണ്ടായത്.