ആലപ്പുഴയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം.. കെ.എസ്.ഇ.ബി ജീവനക്കാരൻ…

ആലപ്പുഴ: കലവൂർ ദേശീയ പാതയില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു കെ.എസ്.ഇ.ബി ജീവനക്കാരൻ മരിച്ചു. തിരുവമ്പാടി സ്വദേശി ബിജു മോൻ ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭാര്യ രതിമോൾക്കും രണ്ടു മക്കള്‍ക്കും പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ ഒരു കുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. കുടുംബം സഞ്ചരിച്ച കാറില്‍ ആലപ്പുഴ കലവൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസാണ് ഇടിച്ചത്. മുന്‍വശം തകര്‍ന്ന കാറിനുള്ളില്‍ നിന്നു ഡ്രൈവറെ അഗ്‌നിശമന സേനയാണ് പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചത്.

Related Articles

Back to top button