ആലപ്പുഴയിൽ സി.പി.എം പ്രവർത്തകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
ആലപ്പുഴ: സിപിഎം പ്രവർത്തകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വിളഞ്ഞൂർ സ്വദേശി അനിൽകുമാർ ആണ് മരിച്ചത്. എല്‍ഡിഎഫ് ബൂത്ത് കമ്മിറ്റി ഓഫീസിനായി തയാറാക്കിയ മുറിയിൽ ആണ് അനിൽകുമാർ തൂങ്ങിമരിച്ചത്. എഎന്‍ പുരം വിളഞ്ഞൂർ ക്ഷേത്രത്തിന് സമീപമാണ് ബൂത്ത് ഓഫീസ് ഒരുക്കിയിരുന്നത്. മരിച്ച അനിൽ കുമാർ സിപിഎം സജീവ പ്രവർത്തകനും സിഐടിയു ചുമട്ട് തൊഴിലാളിയുമാണ്.