ആലപ്പുഴയിൽ വിവാഹത്തിന് ശേഷം കൂട്ടത്തല്ല്….

ആലപ്പുഴ: ആലപ്പുഴ ചാരുംമൂട്ടിൽ വിവാഹസംഘത്തിന്റെ കൂട്ടത്തല്ല്. വിവാഹം കഴിഞ്ഞ് ആഘോഷമായി നാട്ടിലേക്ക് വന്ന സംഘവും പിന്നാലെ വന്ന കാറുകാരും തമ്മിലായിരുന്നു കൂട്ട അടിപിടി. കൂട്ടത്തല്ലിൽ നാല് പേർക്ക് പരിക്കുണ്ട്. അടി മൂത്തതോടെ മെയിൻ റോഡിൽ ഗതാഗതം സ്തംഭിച്ചു.സിനിമകളെ വെല്ലുന്ന ചേസിങ്ങ് ദൃശ്യങ്ങൾക്കാണ് ചാരുംമൂട്ടിലെ നാട്ടുകാർ ഞായറാഴ്ച സാക്ഷ്യം വഹിച്ചത്. ഞായറാഴ്ച വൈകിട്ട് നാലരയോടെയാണ് ചാരുംമൂട്ടിൽ നടന്ന വിവാഹത്തിന് ശേഷം വിവാഹസംഘം വീട്ടിലേക്ക് തിരിച്ചത്. വിവാഹം കഴിഞ്ഞുള്ള വരവല്ലേ, ഇപ്പോഴത്തെ ന്യൂജെൻ നാട്ടുനടപ്പ് അനുസരിച്ച് ഹോണടിയും ലൈറ്റ് മിന്നിക്കലും ഒക്കെ വേണമല്ലോ. പക്ഷേ, പിന്നാലെ വരുന്ന വാഹനങ്ങളുടെ വഴി മുടക്കിയുളള ആഘോഷം മറ്റൊരു കാറിലെ യാത്രക്കാർ ചോദ്യം ചെയ്തു. ചോദ്യത്തിൻെറ ടോൺ മാറി വാക്കു തർക്കമായി, പിന്നെ വഴക്കായി,ഒടുവിൽ തല്ലുമായി. തമാശപ്പടങ്ങളിലെ ക്ലീഷേ കൂട്ടത്തല്ല് സീനാണ് പിന്നെ നടുറോഡിൽ അരങ്ങേറിയത്

Related Articles

Back to top button