ആലപ്പുഴയിൽ വാഹന അപകടം… 4 പേർക്ക് പരുക്ക്…. മെഡിക്കൽ കോളേജ് ആശുപത്രിയിൽ….
അമ്പലപ്പുഴ: ദേശീയപാതയിൽ വണ്ടാനം ഭാഗത്ത് വാഹനങ്ങൾ കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്.കാർ യാത്രക്കാരായ കരുവാറ്റ റഹ്മാനിയ മൻസിലിൽ അബൂബക്കർ (76), മകൻ റിയാസ് (33), ബൈക്ക് യാത്രക്കാരായ വിജയ് (21), മീനു (25) എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രാവിലെ 7ഓടെ ആയിരുന്നു അപകടം. റോഡരുകിൽ നിർത്തിയിട്ടിരുന്ന സ്വകാര്യ ബസിന് പിന്നിൽ നിയന്ത്രണം തെറ്റിയ കാർ ഇടിക്കുകയും ,കാറിൽ പിന്നാലെ വന്ന ബൈക്ക് ഇടിച്ചുമാണ് അപകടം. പുന്നപ്ര പൊലീസും, നാട്ടുകാരും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്