ആലപ്പുഴയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് കായംകുളം സ്വദേശികളായ യുവാക്കൾക്ക് ഗുരുതര പരിക്ക്….
അമ്പലപ്പുഴ: ദേശീയപാതയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടു പേർക്ക് ഗുരുതര പരിക്ക്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് യാത്രക്കാരായ
കായംകുളം പട്ടാണി പറമ്പിൽ മുഹമ്മദ് സിനാൻ (21), കായംകുളം വലിയ തറ തെക്കേതിൽ അഭിജിത്ത് (21) എന്നിവർക്കാണ് പരിക്കേറ്റത്.പുലർച്ചെ 2-30 ഓടെ ദേശീയ പാതയിൽ പുന്നപ്ര മാർക്കറ്റ് ജംഗ്ഷന് സമീപമായിരുന്നു അപകടം.ആലപ്പുഴ ഭാഗത്തേക്കു പോയ ബൈക്കും എതിർദിശയിൽ വന്ന ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.പരിക്കേറ്റവരെ നാട്ടുകാരും, പുന്നപ്ര പൊലീസും ചേർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഭിഭിത്ത് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.