ആലപ്പുഴയിൽ യൂനാനി ചികിത്സക്കെത്തിയ സ്ത്രീയെ പീഡിപ്പിച്ചു..നഗ്ന ഫോട്ടോ എടുത്ത്..പ്രതി പിടിയിൽ….

യൂനാനി ചികിത്സയുടെ മറവിൽ ഫാർമസിയിൽ വച്ച് സ്ത്രീയെ പീഡിപ്പിച്ച പ്രതി പിടിയില്‍. ആലപ്പുഴ നഗരസഭ സീവ്യൂ വാർഡിൽ പള്ളിപ്പുരയിടത്തിൽ സുധീർ (സിറാജുദ്ദീന്‍-49) ആണ് പൊലീസ് പിടിയിലായത്. ആലപ്പുഴ സക്കറിയ ബസാറിൽ സൽവാ യൂനാനി ഫാർമസി എന്ന സ്ഥാപനം നടത്തുന്ന സിറാജുദ്ദീൻ മകളുടെ ചികിത്സയ്ക്കായി ഫാർമസിയിൽ എത്തിയ സ്ത്രീയെ പ്രലോഭനങ്ങളിലൂടെ പറഞ്ഞു മയക്കി പലതവണ പീഡിപ്പിക്കുകയായിരുന്നു.

തുടർന്ന് യുവതിയുടെ നഗ്ന ഫോട്ടോകൾ തന്റെ കൈവശമുണ്ടെന്നും അത് പുറത്തുവിടുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി പ്രതി പുതുതായി തുടങ്ങുന്ന ഫാർമസിയുടെ ആവശ്യത്തിലേക്ക് 2,00,000 രൂപയും വാങ്ങിച്ചെടുത്തിരുന്നു. യുവതിയുടെ പരാതിയിൽ ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷൻ ഐഎസ്എച്ച്ഒ കെ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

Related Articles

Back to top button