ആലപ്പുഴയിൽ യുവാക്കളെ ലോറിയിടിച്ചു കൊലപ്പെടുത്താൻ ശ്രമം..പ്രതികൾ പിടിയിൽ….
ആലപ്പുഴയിൽ യുവാക്കളെ ലോറിയിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു .തണ്ണീർമുക്കം സ്വദേശികളായ രണ്ട് പേരാണ് പിടിയിലായത്.ഇവർ ലോറിയിൽ എത്തിച്ച മാലിന്യം തള്ളുന്നത് ചിത്രീകരിക്കാൻ ശ്രമിച്ച സോജ , അജിത് എന്നീ യുവാക്കളെയായിരുന്നു കൊലപ്പെടുത്താൻ ശ്രമിച്ചത് .പാതിരപ്പള്ളിയിൽ ദേശീയ പാതയിൽ ആയിരുന്നു സംഭവം.
പ്രതികൾ ലോറിയിൽ പിന്തുടർന്നാണ് യുവാക്കളെ ഇടിച്ചു വീഴ്ത്തിയത്. കൊലപ്പെടുത്താൻ ശ്രമിച്ച വാഹനവും പൊലീസ് പിടിച്ചെടുത്തു. നോർത്ത് ഇൻസ്പെക്ടർ സുമേഷ് സുധാകരന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.ദേശീയ പാതയോരത്ത് തള്ളിയ മാലിന്യം കളർകോടെ ഹോട്ടലിലേതെന്നും പൊലീസ് പറഞ്ഞു.