ആലപ്പുഴയിൽ യുവതിയെ പാനീയം നൽകി പീഡിപ്പിച്ച കേസ്… സിനിമാതാരം ഉൾപ്പെടെയുള്ള പ്രതികളെ…..

യുവതിയെ തെറ്റിദ്ധരിപ്പിച്ചു കൊണ്ടുപോയി കുടിവെള്ളത്തിൽ മയക്കു മരുന്ന് നൽകി ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. കൂടാതെ പീ‍ഡനരംഗങ്ങൾ പ്രതികള്‍ മൊബൈൽ ഫോണിൽ പകർത്തിയെന്നും പുന്നപ്ര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

സിനിമാതാരം കൊല്ലം എസ്എസ്എല്‍ വീട്ടില്‍ രാജാസാഹിബ്, പുന്നപ്ര സ്വദേശി ബിനു കൃഷ്ണ എന്നിവരായിരുന്നു പ്രതികൾ. എന്നാൽ യുവതിയെ പാനീയം നൽകി പീഡിപ്പിച്ച കേസിൽ സിനിമാതാരം ഉൾപ്പെടെയുള്ളവർ കുറ്റക്കാരല്ലെന്ന് കോടതി വിധിച്ചു. കേസിൽ പ്രതികളെ വെറുതെ വിട്ടു. തെളിവുകളുടെ അഭാവത്തിലാണ് ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി- 1 ജഡ്ജ് ആഷ് കെ ബാൽ വെറുതെ വിട്ടത്. 2002 ലായിരുന്നു കേസിനാസ്പദമായ സംഭവം. ക്ഷേത്രത്തിൽ പോയി വരികയായിരുന്ന യുവതിയെ ബിനുകൃഷ്ണ തെറ്റിദ്ധരിപ്പിച്ച് കാറിൽ കയറ്റി പുന്നപ്രയിലെ വീട്ടില്‍ കൊണ്ടുപോയെന്നും ഇവിടെ വെച്ച് മയങ്ങാനുള്ള പാനീയം നല്‍കിയശേഷം ശാരീരികമായി ഉപദ്രവിച്ച് നഗ്നചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയെന്നുമാണ് കേസ്.

ഈ സമയം രാജാസാഹിബ് ഒപ്പമുണ്ടായിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. പ്രതികൾക്ക് വേണ്ടി അഭിഭാഷകരമായ പി പി ബൈജു, പി എ അയൂബ് ഖാൻ, സൗമ്യ പി എസ്, ഹരികൃഷ്ണൻ ടി പി എന്നിവർ ഹാജരായി.

Related Articles

Back to top button