ആലപ്പുഴയിൽ മർദ്ദനമേറ്റ യുവതിക്കെതിരെ കേസെടുത്ത പൊലീസ് നടപടി കാടത്തം..കെ.സി.വേണുഗോപാല്‍ എം.പി…

അമ്പലപ്പുഴ തൈക്കാട്ടുശ്ശേരിയിലെ പൂച്ചാക്കലില്‍ നടുറോഡില്‍ മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്ന ദളിത് യുവതിക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം എടുത്തകേസ് അടിയന്തരമായി പിൻവലിക്കണമെന്ന് കെ.സി.വേണുഗോപാല്‍ എം.പി. മർദ്ദനമേറ്റ് ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന യുവതിയെ സന്ദർശിച്ചതിനു ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
രണ്ട് ഇളയ സഹോദരങ്ങളെ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് യുവതി പോലീസിന് നല്‍കിയ പരാതിയില്‍ ആദ്യമേ പോലീസ് നിയമനടപടി സ്വീകരിച്ചിരുന്നെങ്കില്‍ യുവതിക്കെതിരായ അതിക്രമം ഉണ്ടാകില്ലായിരുന്നു.

എന്നാൽ പൊലീസ് സമയോചിതമായി ഇടപെടുന്നതിൽ ഗുരുതരമായ അലംഭാവം കാണിച്ചു.യുവതി നൽകിയ പരാതിയിൽ നടപടിയെടുക്കുന്നതിന് പകരം അവർക്കെതിരെ കേസെടുക്കുന്ന സാഹചര്യമാണ് ഉണ്ടായത്. പരാതിക്കാരിക്കെതിരെ കേസെടുക്കുന്നത് മൃഗീയമായ നടപടിയാണ്. പട്ടികജാതി പട്ടികവർഗ്ഗ പീഡനനിരോധന നിയമം നിലനിൽക്കുന്ന നമ്മുടെ നാട്ടിലാണ് ഒരു ദളിത് യുവതി ഇത്തരത്തിൽ ക്രൂശിക്കപ്പെട്ടത് . ഈ
സംഭവത്തില്‍ പൊലീസിന് ഗുരുതരമായ വീഴ്ചയുണ്ടായിട്ടുണ്ടെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു

Related Articles

Back to top button