ആലപ്പുഴയിൽ ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവം… കൂടുതൽ വിവരങ്ങൾ….

ആലപ്പുഴ: ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പട്ടണക്കാട് വലിയവീട്ടിൽ ആരതി (32) ആണ് വണ്ടാനം മെ‍ഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഇന്ന് രാവിലെ ചേർത്തല താലൂക്ക് ആശുപത്രിക്ക് സമീപത്ത് വെച്ചാണ് ആരതിയെ ഭർത്താവ് ശ്യാം ജി.ചന്ദ്രന്‍ (36) സ്കൂട്ടർ തടഞ്ഞുനിർത്തി നടുറോഡിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്. ആരതിയുടെ ദേഹത്ത് തീയാളിയ ശേഷവും പ്രതിയായ ഭർത്താവ് പെട്രോൾ ഒഴിച്ചെന്ന് നാട്ടുകാർ പറയുന്നു.പെട്രോൾ ഒഴിച്ച ഉടനെ ആരതി വണ്ടിയിൽ നിന്ന് ഇറങ്ങി ഓടിയെങ്കിലും അപ്പോഴേക്കും ശ്യാംജിത്ത് തീ കൊളുത്തിയിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. അലറി വിളിച്ച് ഓടിയ ആരതിയെ പിന്നാലെ ഓടിയെത്തിയ ശ്യാംജിത്ത് വീണ്ടും പെട്രോൾ ഒഴിച്ചു കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തിനിടെ പരിക്കേറ്റ ശ്യാംജിത്ത് ആശുപത്രിയിൽ ചികിത്സയിലാണ്.കുടുംബ പ്രശ്നങ്ങളെ തുടർന്ന് വളരെ നാളുകളായി ഇരുവരും മാറി താമസിച്ചു വരികയാണ്. ഭര്‍ത്താവിന്‍റെ ഉപദ്രവത്തില്‍ നിന്ന് ആരതി കോടതി വഴി സംരക്ഷണ ഉത്തരവും നേടിയിരുന്നു. ഇത് ലംഘിച്ച് വീട്ടിൽ അതിക്രമിച്ച് കയറിയ ശ്യാംജിത്തിനെതിരെ പട്ടണക്കാട് പൊലീസ് അടുത്തിടെ കേസെടുത്തിരുന്നു. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്.

Related Articles

Back to top button