ആലപ്പുഴയിൽ ബസും കാറും കൂട്ടിയിടിച്ച് അപകടം..കാർ യാത്രക്കാരന് ദാരുണാന്ത്യം…
ആലപ്പുഴ കറ്റാനത്ത് ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രക്കാരൻ മരിച്ചു.ശൂരനാട് സ്വദേശിയായ ശ്രീരാജ് (43 )ആണ് മരിച്ചത്.അപകടത്തിൽ കാർ പൂർണമായും തകർന്നു.കാർ വെട്ടിപ്പൊളിച്ചാണ് ശ്രീരാജിനെ പുറത്തെടുത്തത്.ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.