ആലപ്പുഴയിൽ ഫോർമാലിൻ കലർന്ന മത്സ്യം പിടിച്ചെടുത്തു..പിടികൂടിയത് 45 കിലോ കേര മീനുകൾ…
ആലപ്പുഴയിലെ വഴിച്ചേരി മത്സ്യമാർക്കറ്റിൽ നിന്ന് ഫോർമാലിൻ കലർന്ന മത്സ്യം പിടിച്ചെടുത്തു. ഏകദേശം 45 കിലോയോളം കേര മീനുകളാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്. നഗരസഭ ആരോഗ്യ വിഭാഗവും ഫുഡ് സേഫ്റ്റി വകുപ്പും ഫിഷറീസ് വകുപ്പും സംയുക്തമായാണ് പരിശോധന നടത്തിയത്.