ആലപ്പുഴയില്‍ പൊലീസ് ജീപ്പ് ബൈക്കിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു
ആലപ്പുഴ: തലവടിയില്‍ പൊലീസ് ജീപ്പ് ബൈക്കിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. പുലര്‍ച്ചെ 3.30 നായിരുന്നു അപകടം. ഡിസിആര്‍ബി ഡിവൈഎസ്പിയുടെ വാഹനമാണ് യുവാക്കളെ ഇടിച്ചത്. വാഹനത്തിൽ ഡ്രൈവർ മാത്രമാണുണ്ടായിരുന്നത്. കോട്ടയം സ്വദേശി ജസ്റ്റിൻ, കുമരകം സ്വദേശി അലക്സ് എന്നിവരാണ് മരിച്ചത്.