ആലപ്പുഴയിൽ പുലി…
ആലപ്പുഴ: പുന്നപ്ര പറവൂർ ഭാഗത്ത് പുലിയെ കണ്ടെന്ന് വീട്ടമ്മ.പുന്നപ്ര വടക്ക് പഞ്ചായത്ത് എട്ടാം വാർഡ് കോന്നാത്ത് താജുദീൻ്റെ വീടിൻ്റെ പരിസരത്താണ് കഴിഞ്ഞ രാത്രിയിൽ പുലിയെ കണ്ടതെന്ന് പറയുന്നത്.ഇദ്ദേഹവും കുടുംബാംഗങ്ങളും വീടിന് വെളിയിൽ നിൽക്കുമ്പോൾ പുലി നടന്നു പോകുന്നതാണ് കണ്ടത്.ഇതിൻ്റെ ദൃശ്യങ്ങൾ ഇവർ മൊബൈലിൽ പകർത്തുകയും ചെയ്തു.