ആലപ്പുഴയിൽ പുകയില ഉത്പന്നങ്ങളുമായി രണ്ടു പേർ പിടിയിൽ…
ആലപ്പുഴ: നിരോധിത പുകയില ഉത്പന്നങ്ങളുമായി രണ്ടു പേരെ അമ്പലപ്പുഴ പൊലീസ് പിടികൂടി.നൂറനാട് പഞ്ചായത്ത് മുല്ലയിൽ തെക്കേതിൽ വീട്ടിൽ വിജയൻ (56), മാവേലിക്കര തഴക്കര മാധവൻ വീട്ടിൽ ബിജു (43) എന്നിവരാണ് പിടിയിലായത്.
1310 പാക്കറ്റ് നിരോധിത പുകയില ഉത് പന്നങ്ങൾ ഇവരുടെ പക്കൽ നിന്നും പൊലീസ് പിടികൂടി.അമ്പലപ്പുഴ കച്ചേരി മുക്കിൽ സംശയാസ്പദമായ കണ്ട ഇവരെ സി.ഐ പ്രതീഷ് കുമാർ, എസ്.ഐ ടോൾസൺ ജോസഫ്, സി.പി.ഒമാരായ വിഷ്ണു, സുബിൻ വർഗീസ് എന്നിവർ ചേർന്നാണ് പിടികൂടിയത്.