ആലപ്പുഴയിൽ കൂറ്റൻ തിരമാലകൾ കടൽ തീരം കവരുന്നു…..
ആലപ്പുഴ : ജില്ലയുടെ തീരങ്ങളിൽ കടൽകയറ്റം ശക്തം. കൂറ്റൻ തിരമാലകൾ കടൽ തീരം കവരുന്നു. കടൽ ഭിത്തിയും കടന്ന് ശക്തമായ തിരമാലകൾ അടിച്ചു കയറുന്നതിനാൽ കടലോരത്ത് താമസിക്കുന്ന കുടുംബങ്ങൾ ഭീതിയിലായി. തോട്ടപ്പള്ളി, പുന്തല, പുറക്കാട്, കരൂർ, ആനന്ദേശ്വരം, കാക്കാഴം,, കുപ്പി മുക്ക്, മാധവൻ മുക്ക്, ചള്ളി ഫിഷ് ലാൻ്റ്, വിയാനി,നർ ബോന,പറവൂർ ഗലീലിയ, വാടക്കൽ ദുരന്തം കുരിശടി ഭാഗം ഇവിടെയെല്ലാം കടൽ ശക്തമാണ്. പുന്നപ്ര ഒന്നാം വാർഡ് നർബോണ തീരത്ത് നിരവധി കാറ്റാടി മരങ്ങൾ കടപുഴകി. കടലാക്രമണം തടയാൻ വനം വകുപ്പ് വെച്ച് പിടിപ്പിച്ച കൂറ്റൻ മരങ്ങളാണ് ശക്തമായ കടലാക്രമണത്തിൽ നിലം പൊത്തിയത്. അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനാൽ മത്സ്യ ബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ ഗവേഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പുള്ളതിനാൽ ഇന്നലെ കടലിൽ പോയ എല്ലാ
വള്ളങ്ങളും തോട്ടപ്പള്ളി ഹാർബറിൽ കയറ്റി ഇട്ടു.