ആലപ്പുഴയിൽ കായലിൽ ചാടി യുവതി ജീവനൊടുക്കി…

ആലപ്പുഴയിൽ ചേർത്തല തൈക്കാട്ടുശേരി പാലത്തിൽ നിന്നും കായലിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. തൈക്കാട്ടുശേരി സ്വദേശി ജ്യോത്സന (38) ആണ് കായലിൽ ചാടി ജീവനൊടുക്കിയത്. ജ്യോത്സനയുടെ സൈക്കിളും, ചെരുപ്പും പാലത്തിൽ കണ്ടതിനെ തുടർന്ന് കായലിൽ തെരച്ചിൽ നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

തൈക്കാട്ടുശേരി പതിനാലാം വാർഡ് വല്ലയിൽ ആർ വി ദേവിന്‍റെ മകളും മനോജിന്റെ ഭാര്യയുമാണ് ജ്യോത്സന. ഇന്ന് പുലർച്ചെ 5.30 ഓടെയാണ് ജ്യോത്സന കായലിൽ ചാടിയതത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പരിശോധനയിൽ യുവതിയുടെ വീട്ടിൽ നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യക്ക് പിന്നിലെന്നാണ് പ്രാഥമിക വിവരം.

Related Articles

Back to top button