ആലപ്പുഴയിൽ കാപ്പ നിയമലംഘനം: പ്രതി അറസ്റ്റിൽ…
അമ്പലപ്പുഴ:കാപ്പ നിയമപ്രകാരം നാടുകടത്തപ്പെട്ട ശേഷം ഫെബ്രുവരി മാസത്തിൽ നാട്ടിലെത്തിയ പ്രതി പൊലീസ് പിടിയിൽ .പുന്നപ്ര വടക്ക് പഞ്ചായത്ത് പതിമൂന്നാം വാർഡ് കാക്കരിയിൽ സിബിച്ചൻ്റെ മകൻ ജോസഫ് (ഓമനക്കുട്ടൻ 23) നെ ആണ് പുന്നപ്ര പൊലീസ് അറസ്റ്റ് ചെയ്തത്.പാട്ടുകളം ക്ഷേത്രത്തിനു സമീപം മണിമന്ദിരത്തിൽ ജോസ് ആൻറണിയെ സംഘം ചേർന്ന് മർദ്ദിച്ച കേസിനും കാപ്പ നിയമം ലംഘിച്ചതിനുമാണ് ഇയാളെ അറസ്റ്റു ചെയ്തത്.
ഫെബ്രുവരി മാസത്തിൽ സംഭവത്തിന് ശേഷം പ്രതി കൊച്ചി തോപ്പുംപടി ഭാഗത്ത് ഒളിവിൽ പോവുകയായിരുന്നു. അവിടെ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട തൊഴിൽ ഏർപ്പെട്ടിരുന്ന പ്രതി പൊലീസ് പിടികൂടാതിരിക്കാനായി ഫോൺ പൂർണമായും ഉപയോഗിക്കുന്നത് ഒഴിവാക്കിയിരുന്നു. മാസത്തിൽ പകുതിയിൽ കൂടുതൽ ദിവസവും മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് കടൽ പണിക്ക് പോയിരുന്ന പ്രതിയെ പിടിക്കുന്നത് പൊലീസിന് വെല്ലുവിളിയായിരുന്നു. എറണാകുളം ഭാഗത്ത് നിരന്തരമായ നിരീക്ഷണം നടത്തിയ ശേഷം ആയിരുന്നു പ്രതിയുടെ നീക്കങ്ങൾ പൊലീസ് മനസ്സിലാക്കിയത്.
ഇയാൾക്കെതിരെ കൊലക്കേസ് ഉൾപ്പെടെ നിരവധി കേസുകൾ സ്റ്റേഷനിൽ നിലവിലുണ്ട്. .
പുന്നപ്ര പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ നിർമ്മൽ ബോസിൻ്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ വി.എൽ. ആനന്ദ് , എസ് .സി.പി.ഒ വിനിൽ, ഹരി, രതീഷ്, ബിനു എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.