ആലപ്പുഴയിൽ കാക്കകൾ കൂട്ടത്തോടെ ചത്ത സംഭവം..പക്ഷിപ്പനിമൂലം..
ആലപ്പുഴ മുഹമ്മയിൽ കാക്കകൾ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി മൂലമെന്ന് സ്ഥിരീകരണം.ഭോപ്പാൽ ലാബിലെ പരിശോധനയിലാണ് സ്ഥിരീകരിച്ചത്.മുഹമ്മ പഞ്ചായത്ത് നാലാം വാർഡിൽ കായിപ്പുറത്താണ് കഴിഞ്ഞ ദിവസം ചത്ത കാക്കകളെ കണ്ടെത്തിയത്.നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് ജില്ലാ വെറ്ററിനറി ഓഫീസർ ജോയ് ഫ്രാൻസിസിന്റെ നേതൃത്വത്തിൽ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരെത്തി കാക്കയുടെ ജഡം പരിശോധനയ്ക്കായി ഭോപ്പാലിലേക്ക് അയക്കുകയായിരുന്നു.