ആലപ്പുഴയിൽ ആശുപത്രിയിലെ ശുചി മുറിയിൽ ഒളി ക്യാമറ സ്ഥാപിച്ച ജീവനക്കാരൻ അറസ്റ്റിൽ…
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ശുചി മുറിയിൽ ഒളി ക്യാമറ സ്ഥാപിച്ച ജീവനക്കാരൻ അറസ്റ്റിൽ. തൃക്കുന്നപ്പുഴ ആറാട്ടുപുഴ സുനിൽ ഭവനിൽ സുഗുണൻ്റെ മകൻ സുനി ലാൽ (45) നെ ആണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റു ചെയ്തത്. ആശുപത്രിയിലെ ദേശീയ ആരോഗ്യ ദൗത്യം താൽക്കാലിക ജീവനക്കാരനാണ് സുനി ലാൽ.
ആശുപത്രി ജീവനക്കാർ ഉപയോഗിക്കുന്ന ശുചി മുറിയിൽ ഇയ്യാൾ ഒളിക്യാമറ സ്ഥാപിച്ചിരുന്നു. സംശയം തോന്നിയ ഡോക്ടർ ഇയ്യാളെ നിരീക്ഷിക്കുകയും, ആശുപത്രി അധികൃതരെ വിവരം അറിയിക്കുകയുമായിരുന്നു. സി.സി ടി.വി പരിശോധിച്ചപ്പോൾ ഇയ്യാളാണ് ക്യാമറ സ്ഥാപിച്ചതെന്ന് കണ്ടെത്തിയതിനെ തുടർന്ന് അധികൃതർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു .അമ്പലപ്പുഴ പൊലീസ് ആശുപത്രിയിലെത്തി ഇയ്യാളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റു ചെയ്തു.