ആറ്റിങ്ങള്‍ ഇരട്ടക്കൊലപാതകം..വധശിക്ഷ..അപ്പീലിൽ ഹൈക്കോടതി വിധി ഇന്ന്…
ആറ്റിങ്ങല്‍ ഇരട്ട കൊലപാതക കേസിലെ അപ്പീലില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ഒന്നാംപ്രതി നിനോ മാത്യൂവിന്റെ വധശിക്ഷ ശരിവെയ്ക്കുന്നതില്‍ ഡിവിഷന് ബെഞ്ച് തീരുമാനമെടുക്കും. ഇരട്ടജീവപര്യന്തം ചോദ്യം ചെയ്ത് രണ്ടാംപ്രതി അനുശാന്തി നല്കിയ അപ്പീലിലും ഹൈക്കോടതി ഇന്ന് വിധി പറയും.
അനുശാന്തിയുടെ മൂന്നരവയസുകാരി മകളെയും ഭര്‍ത്താവിന്റെ മാതാവിനെയുമാണ് സുഹൃത്തായ നിനോ മാത്യൂ വെട്ടിക്കൊലപ്പെടുത്തിയത്. ടെക്നോപാര്‍ക്കിലെ ജീവനക്കാരും സുഹൃത്തുക്കളുമായിരുന്നു പ്രതികൾ. ഒരുമിച്ച് ജീവിക്കാന്‍ മകൾ തടസ്സമായതാണ് കൊലപാതകത്തിന് കാരണം