ആറ്റിങ്ങലിൽ മേൽക്കൂര ഇളകിവീണു..ബസ് കാത്തുനിന്ന വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്…

ആറ്റിങ്ങലിൽ മേൽക്കൂരയുടെ ഭാഗം ഇളകിവീണ് ബസ് കാത്തുനിന്ന വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്. ആറ്റിങ്ങൽ പാലസ് റോഡ് ഗവൺമെന്റ് ടൗൺ യു പി എസിന് സമീപത്തെ ബസ്റ്റോപ്പിലാണ് അപകടം ഉണ്ടായത്.ട്യൂഷന്‍ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാന്‍ ബസ് കാത്തുനിന്ന വിദ്യാര്‍ഥിനിയുടെ ദേഹത്തേക്കാണ് മേല്‍ക്കൂരയുടെ ഒരു ഭാഗം ഇളകി വീണത്.

ബസ് സ്റ്റോപ്പിന് സമീപത്തെ മൂന്നുനില കെട്ടിടത്തിന്റെ മേല്‍ക്കൂരയുടെ ഭാഗമാണ് ഇളകിവീണ് അപകടം ഉണ്ടായത്. ഓടിയെത്തിയ നാട്ടുകാര്‍ കുട്ടിയെ ആദ്യം ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.എന്നാൽ തോളെല്ലിന് ഗുരുതരപരിക്കുള്ളതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി കുട്ടിയെ വെഞ്ഞാറമൂട്ടില്‍ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആറ്റിങ്ങല്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌ക്കൂളിലെ വിദ്യാര്‍ഥിനിക്കാണ് പരിക്കേറ്റത്.

Related Articles

Back to top button