ആറുവയസുകാരിയെ പീഡിപ്പിച്ചു..പിന്നാലെ ആടിനെയും ബലാത്സംഗം ചെയ്ത സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ…
ആറ് വയസുകാരിയെയും ആടിനെയും ബലാത്സംഗം ചെയ്തതിന് സംസ്ഥാന സർക്കാർ ജീവനക്കാരനെ അറസ്റ്റ് ചെയ്തു.പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ ജില്ലയിലാണ് സംഭവം. യുപി സര്‍ക്കാറിലെ കൃഷി വകുപ്പില്‍ അഗ്രിക്കള്‍ച്ചറല്‍ ഡെവലപ്പ്മെന്‍റ് ഉദ്യോഗസ്ഥനായ ഗജേന്ദ്ര സിംഗിനെയാണ് ബുലന്ദ്ഷഹർ പൊലീസ് അറസ്റ്റ് ചെയ്തത്.
ബുലന്ദ്ഷഹറിലെ ഒരു സുഹൃത്തിന്‍റെ വീട്ടിലേക്ക് പോകുമ്പോൾ ഗജേന്ദ്ര, പെൺകുട്ടി വീട്ടിൽ തനിച്ചാണെന്ന് മനസിലാക്കി. പിന്നാലെ പ്രതി വീട്ടില്‍ അതിക്രമിച്ച് കയറി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് അവിടെയുണ്ടായിരുന്ന ആടിനെയും ഇയാള്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.