ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം…നിർണായക വിവരങ്ങൾ പൊലീസിന്….
കൊല്ലം: ഓയൂരിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നിർണായക വിവരങ്ങൾ പൊലിസിന് ലഭിച്ചു. എന്നാൽ അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. മോചനദ്രവ്യം ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മയെ വിളിച്ച ഫോൺ നമ്പറിനെകുറിച്ച് പൊലീസിന് വിവരം ലഭിച്ചു കഴിഞ്ഞു. കുട്ടിയ്ക്കായി കാതോർത്തിരിക്കുകയാണ് കേരളം. നാലുമണിക്കൂർ പിന്നിട്ടിട്ടും അബിഗേൽ സാറ ഇപ്പോഴും കാണാമറയത്ത് തന്നെയാണ്.