ആറാട്ടുപുഴ പൂരത്തിനിടെ വീണ്ടും ആനയിടഞ്ഞു

തൃശ്ശൂർ: ആറാട്ടുപുഴ പൂരത്തിനിടെ വീണ്ടും ആന വിരണ്ടു. ഇന്ന് രാവിലെ എഴുന്നളളത്തിനിടെയായിരുന്നു സംഭവം. അരക്കിലോമീറ്ററോളം ആന വിരണ്ടോടി. മൂന്ന് ബൈക്കുകളും തകർത്തു. വളരെ കുറച്ച് സമയത്തിനുള്ളിൽ തന്നെ ആനയെ തളക്കാൻ സാധിച്ചതിനാൽ വലിയ നാശനഷ്ടങ്ങളൊന്നും ഉണ്ടായില്ല. പാപ്പാൻമാരും എലഫന്റ് സ്ക്വാഡും സ്ഥലത്തുണ്ടായിരുന്നു. അധികൃതരുടെ സമയോചിതമായ ഇടപെടൽ മൂലം ആനയെ വളരെ പെട്ടെന്ന് തന്നെ തളക്കാൻ സാധിച്ചു. ഇത് രണ്ടാം തവണയാണ് ആറാട്ടുപുഴയിൽ ആനയിടഞ്ഞത്.

Related Articles

Back to top button