ആറാം ക്ലാസിലെ ബോയ് ഫ്രണ്ട് ഭർത്താവായി.. ഒടുവിൽ വിവാഹമോചനം…

മലയാള സിനിമയിലെ പ്രിയ താരമാണ് ലെന. ചെറുതും വലുതുമായ കഥാപാത്രങ്ങളെ തൻമയത്വത്തോടെ സ്ക്രീനിൽ എത്തിച്ചു. വർഷങ്ങൾ നീണ്ട തന്റെ അഭിനയ ജീവിതത്തിൽ ചെറുതും വലുതുമായി നിരവധി കഥാപാത്രങ്ങളെയാണ് ലെന മലയാളികൾക്ക് സമ്മാനിച്ചത്. ഇപ്പോഴിതാ തന്റെ വിവാഹത്തെ കുറിച്ചും വിവാഹമോചനത്തെ കുറിച്ചും ലെന പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.

ആറാം ക്ലാസിലെ ബോയ് ഫ്രണ്ടിനെ ആണ് താൻ വിവാഹം കഴിച്ചതെന്നും അന്നുണ്ടായിരുന്ന സൗഹൃദം സൂക്ഷിച്ച് കൊണ്ടാണ് പിന്നീട് വിവാഹമോചിതയായതെന്നും ലെന പറയുന്നു. ‘കുറേക്കാലം സന്തോഷമായി ജീവിച്ചതിന് ശേഷം ഞങ്ങൾ പറഞ്ഞു, ‘ആറാം ക്ലാസ് മുതൽ ഞാൻ നിന്റെ മുഖവും നീ എന്റെ മുഖവും മാത്രമല്ലേ കാണുന്നുള്ളൂ. നീ പോയി ലോകമൊക്കെ ഒന്ന് കാണൂ, ഞാനും കാണട്ടെ’ എന്ന്. അങ്ങനെ തമ്മിൽ പറഞ്ഞ് ഞങ്ങൾ വേർപിരിഞ്ഞു. ഞങ്ങൾ വളരെ സൗഹൃദപൂർവമാണ് പിരിഞ്ഞത്. ഒരുപക്ഷേ ഇങ്ങനെ സൗഹൃദം സൂക്ഷിച്ച് കൊണ്ട് വേർപിരിഞ്ഞ മറ്റൊരു ദമ്പതിമാരും വേറെ കാണില്ല. ഞങ്ങൾ ഒരുമിച്ചാണ് കോടതിയിൽ ഹിയറിങ്ങിന് പോയത്. ഒരു ദിവസം വക്കീൽ പറഞ്ഞു, കുറച്ചു താമസമുണ്ടെന്ന്. കോടതിയിൽ അന്ന് വേറെ എന്തോ വലിയ കേസിന്റെ വിചാരണ നടക്കുകയാണ്. വക്കീൽ കുറച്ചു കഴിഞ്ഞു വന്നു നോക്കുമ്പോൾ ഞങ്ങൾ ഒരുമിച്ചിരുന്ന് ഒരു ഗുലാബ് ജാമുൻ പങ്കിട്ട് കഴിക്കുകയാണ്. നിങ്ങൾ വിവാഹമോചനത്തിന് തന്നെയല്ലേ വന്നതെന്നാണ് വക്കീലപ്പോൾ ചോദിച്ചത്. ഞാൻ എന്നെങ്കിലും സിനിമയെടുക്കുമ്പോൾ രസകരമായ ഈ സംഭവം എഴുതണം എന്ന് വിചാരിച്ചിട്ടുണ്ട്’.

Related Articles

Back to top button