ആറന്മുള ഉതൃട്ടാതി വള്ളംകളിക്കിടെ മൂന്ന് പള്ളിയോടങ്ങൾ മറിഞ്ഞു…തുഴച്ചിൽകാരെ കാണാനില്ല….

പത്തനംതിട്ട: ആറന്മുള ഉതൃട്ടാതി വള്ളം കളിക്കിടെ പള്ളിയോടങ്ങൾ മറിഞ്ഞു. ഹീറ്റ്സ് മത്സരങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഉടൻ തന്നെ ഫയർ ഫോഴ്സ് രംഗത്തിറങ്ങി രക്ഷാ പ്രവർത്തനം നടത്തി. എന്നാൽ കരക്കെത്തിയ ശേഷം മറിഞ്ഞ വന്മഴി പള്ളിയോടത്തിലെ തുഴച്ചിൽകാരായ നാല് പേരെ കാണാനില്ലെന്ന് പറഞ്ഞത്. അനന്ദു, വൈഷ്ണവ്, ഉല്ലാസ്, വരുൺ എന്നിവരെയാണ് കാണാതായതെന്നാണ് സംശയം. സ്ഥലത്ത് ഇവർക്കായി തെരച്ചിൽ തുടങ്ങി.

Related Articles

Back to top button