ആര്‍.എസ്.എസ് നേതാവിന്റെ വീട്ടില്‍ നിന്നും സ്‌ഫോടക ശേഖരം പിടികൂടി

കണ്ണൂർ: ആർ.എസ്.എസ് നേതാവിന്റെ വീട്ടിൽ നിന്നും സ്ഫോടക ശേഖരം പിടികൂടി. 770 കിലോ സ്ഫോടക വസ്തുക്കളാണ് കൊളവല്ലൂർ പൊലീസ് പിടികൂടിയത്. ആർഎസ്എസ് പ്രാദേശിക നേതാവ് വടക്കേയിൽ പ്രമോദ്, ബന്ധു ശാന്ത എന്നിവരുടെ വീടുകളിൽ നിന്നാണ് സ്ഫോടക വസ്‌തുശേഖരം പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊളവല്ലൂർ പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് സ്ഫോടക വസ്‌തുക്കൾ കണ്ടെത്തിയത്. ഇവ അനധികൃത വിൽപനക്കായി സൂക്ഷിച്ചതാണെന്നാണ് വിവരം. രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു.

Related Articles

Back to top button