ആര്യ രാജേന്ദ്രനെതിരായ സൈബർ അധിക്ഷേപം..രണ്ടുപേർക്കെതിരെ കേസ്…
മേയര്‍ ആര്യ രാജേന്ദ്രനെതിരായ സൈബര്‍ അധിക്ഷേപത്തില്‍ കേസെടുത്ത് പൊലീസ്. തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് ആണ് കേസെടുത്തത്.വാട്സപ്പിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ലൈംഗികമായി അധിക്ഷേപിച്ചെന്നാണ് പരാതി.ലൈംഗിക അധിക്ഷേപം നടത്തി, സ്ത്രീത്വത്തെ അപമാനിക്കൽ എന്നിവയാണ് കുറ്റങ്ങൾ. മേയറുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. വാട്സാപ്പിൽ അശ്ലീല സന്ദേശമയച്ച നമ്പറിന്റെ ഉടമയ്ക്കെതിരെയാണ് കേസ്.