ആര്‍ജി കര്‍ ആശുപത്രിയിലെ മുന്‍ പ്രിന്‍സിപ്പലിനെ സസ്പെന്‍ഡ് ചെയ്ത് ഐഎംഎ…

ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ ആശുപത്രിയിലെ മുന്‍ പ്രിന്‍സിപ്പല്‍ ഡോ. സന്ദീപ് ഘോഷിന്റെ അംഗത്വം സസ്പെന്‍ഡ് ചെയ്ത് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍(ഐഎംഎ).

സംഭവവുമായി ബന്ധപ്പെട്ട് സന്ദീപ് ഘോഷിനെതിരേ വലിയ ആക്ഷേപങ്ങളുയര്‍ന്നിരുന്നു. ദേശീയ പ്രസിഡന്റ് ഡോ. ആര്‍ വി. അശോകന്‍ രൂപീകരിച്ച അച്ചടക്ക സമിതി ഐഎംഎ കൊല്‍ക്കത്ത ബ്രാഞ്ച് വൈസ് പ്രസിഡന്റ് ഡോ.സന്ദീപ് ഘോഷിന്റെ അംഗത്വം സസ്‌പെന്‍ഡ് ചെയ്യാന്‍ ഏകകണ്ഠമായി തീരുമാനിച്ചതായി ഐഎംഎ പ്രസ്താവനയില്‍ അറിയിച്ചു.

Related Articles

Back to top button