ആര്‍എസ്എസ് ദേശീയ പരിവാര്‍ യോഗം കേരളത്തില്‍.. മോഹന്‍ ഭാഗവതും ജെ പി നദ്ദയും എത്തും…

ആര്‍എസ്എസ് ദേശീയ പരിവാര്‍ യോഗം കേരളത്തിൽ നടത്താൻ തീരുമാനമായി .ആഗസ്റ്റ് 31 മുതല്‍ പാലക്കാട് യോഗം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതും ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയും യോഗത്തില്‍ പങ്കെടുക്കും. സംഘപരിവാറിന്റെ നിര്‍ണായക യോഗമാണ് ഇത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ ആര്‍എസ്എസും ബിജെപിയും തമ്മില്‍ അഭിപ്രായ ഭിന്നതകള്‍ നിലനില്‍ക്കുന്നുവെന്ന വാര്‍ത്തകള്‍ക്കിടെ ബിജെപി അധ്യക്ഷനും ആര്‍എസ്എസ് മേധാവിയും പങ്കെടുക്കുന്ന യോഗം നിര്‍ണായകമാകും.

ബിജെപി യുടെ നയങ്ങളും കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളും ഉള്‍പ്പടെ ചര്‍ച്ച ആകും. കേന്ദ്ര മന്ത്രിമാര്‍ പങ്കെടുക്കാന്‍ സാധ്യതയുണ്ട്.അഖിലേന്ത്യ പരിവാര്‍ സാമന്വയ ബൈടക്ക് എന്നറിയപ്പെടുന്ന ഈ യോഗം ആര്‍എസ്എസിന്റെ ദേശീയ തലത്തിലെ ഏറ്റവും പ്രധാനപ്പെട്ട യോഗമാണ്.

Related Articles

Back to top button