ആര്‍എല്‍വി രാമകൃഷ്ണനെ അധിക്ഷേപിച്ച കേസ്..സത്യഭാമ കോടതിയിൽ ഹാജരായി…

ആര്‍എല്‍വി രാമകൃഷ്ണനെതിരെയുള്ള ജാതിയധിക്ഷേപം സംബന്ധിച്ച കേസില്‍ കലാമണ്ഡലം സത്യഭാമ കോടതിയില്‍ ഹാജരായി. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് കോടതിയില്‍ ഹാജരായത്.തിരുവനന്തപുരം നെടുമങ്ങാട് എസ് സി എസ് ടി കോടതിയിലാണ് ഹാജരായത്. കേസില്‍ സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.കേസ് ഉച്ചയ്ക്കുശേഷം പരിഗണിക്കും.

ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കലാമണ്ഡലം സത്യഭാമ ജാതി അധിക്ഷേപം നടത്തിയത്.ആര്‍എല്‍വി രാമകൃഷ്ണനെതിരെയുള്ള പരാമര്‍ശത്തില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് ആണ് സത്യഭാമയ്‌ക്കെതിരെ കേസ് എടുത്തത്.

Related Articles

Back to top button