ആരോപണങ്ങൾക്ക് പിന്നിൽ വലിയ ഗൂഢാലോചനയുണ്ട്….അന്വേഷണം വേണമെന്ന് ഡിവൈഎസ്പി….
തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്ന് താനൂർ ഡിവൈഎസ്പി വിവി ബെന്നി. മുട്ടിൽ മരം മുറി കേസ് അന്വേഷിക്കുന്നതിൻ്റെ വിരോധമാണ് ഇതിന് പിന്നിലെന്ന് വിവി ബെന്നി പറഞ്ഞു. ശക്തമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. ചാനലിൽ സംപ്രേഷണം ചെയ്ത വാർത്ത മൂന്ന് ദിവസത്തിനകം നീക്കം ചെയ്യണെമെന്നും അല്ലാത്ത പക്ഷം ചാനലിനെതിനെ കടുത്ത നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും ഡിവൈഎസ്പി വിവി ബെന്നി അറിയിച്ചു.
വീട്ടമ്മയുടെ ആരോപണങ്ങള്‍ക്ക് പിന്നിൽ മുട്ടിൽ മരം മുറി കേസ് അന്വേഷിക്കുന്നതിലെ വിരോധത്തിന്‍റെ ഭാഗമായുള്ള ഗൂഢാലോചനയാണെന്ന് ഡിവൈഎസ്‍പി വിവി ബെന്നി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. ഗൂഢാലോചന അന്വേഷിക്കാൻ പരാതി നല്‍കും. മാനനഷ്ട കേസ് നല്‍കും. മുട്ടിൽ മരം മുറി കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെന്ന നിലയില്‍ തന്നെ വേട്ടയാടുകയാണെന്നും വീട്ടമ്മയുടെ പരാതിയിൽ കഴമ്പില്ലെന്നും ബെന്നി നേരത്തെ പ്രതികരിച്ചു.