ആരും ഭീഷണിപ്പെടുത്തിയിട്ടില്ല..കടുത്ത സമ്മർദം അനുഭവിക്കുന്നതായി പന്തീരാങ്കാവ് കേസിലെ പരാതിക്കാരി….

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ വീണ്ടും വീഡിയോയുമായി പരാതിക്കാരി.ആരും തന്നെ ഭീഷണിപ്പെടുത്തിയിട്ടില്ലന്നും കടുത്ത സമ്മർദം അനുഭവിക്കുന്നുണ്ടെന്നും യുവതി വീഡിയോയിൽ പറയുന്നു.വീട്ടിൽ നിൽക്കാൻ സാധിച്ചില്ലെന്നും അച്ഛന്റെ പ്രതികരണം വിഷമിപ്പിച്ചെന്നും യുവതി വീഡിയോയിൽ പറയുന്നു. താൻ സുരക്ഷിതയാണെന്ന് അമ്മയെ അറിയിച്ചിട്ടുണ്ട്.കൂടാതെ തനിക്ക് പരുക്കേറ്റിട്ടില്ലെന്നും പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്നും പരാതിക്കാരിയായി യുവതി പറയുന്നു. കല്യാണ ചിലവുകൾ വഹിച്ചത് കേസിലെ പ്രതിയായ രാഹുൽ ആണ്. 50 പവൻ കൊടുക്കാമെന്ന് പറഞ്ഞത് അമ്മയാണെന്ന് യുവതി പറയുന്നു.

രാഹുലുമായി ഒരു വർഷത്തെ പരിചയമുണ്ടെന്ന് യുവതി പറയുന്നു. നേരത്തെ രാഹുലുമായുള്ള വിവാഹം മുടങ്ങിയിരുന്നതായും രണ്ടാമത് വീണ്ടും ആലോചന നടന്നപ്പോൾ അച്ഛന് താത്പര്യമില്ലായിരുന്നുവെന്ന് യുവതി പറയുന്നു.തനിക്ക് പരാതിയില്ലെന്ന് പറഞ്ഞതുകൊണ്ടാണ് സിഐ പരാതിയെടുക്കാതെയിരുന്നതെന്ന് യുവതി പറഞ്ഞു. രാഹുലിന്റെ കൂടെ പോകണമെന്നാണ് പറഞ്ഞിരുന്നത്. അച്ഛനാണ് പരാതി കൊടുത്തത്. കൂടാതെ അമ്മ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞിരുന്നതായും യുവതി പുതിയതായി പങ്കുവെച്ച വീഡിയോയിൽ പറയുന്നു.കുടുംബത്തിലെ ആരും ഒപ്പമില്ലെന്ന് യുവതി പറയുന്നു. പറ്റാവുന്ന രീതിയിൽ കരഞ്ഞ് അഭിനയിക്കണമെന്നാണ് ബന്ധുക്കൾ പറഞ്ഞിരുന്നതെന്നും അവരെ അനുസരിക്കേണ്ടി വന്നുവെന്നും യുവതി വീഡിയോയിൽ പറയുന്നു.

Related Articles

Back to top button