ആരാധർക്ക് നിരാശ..കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ മലർത്തിയടിച്ച് പഞ്ചാബ്…
ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് സ്വന്തം ഗ്രൗണ്ടില്‍ തോല്‍വി. കൊച്ചിയില്‍ നടന്ന മത്സരത്തില്‍ പഞ്ചാബ് എഫ് സി ഒന്നിനെതിരെ രണ്ട് ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തിയത്.ഇഞ്ചുറി സമയത്തെ ഗോളിലാണ് പഞ്ചാബ് മൂന്ന് പോയിന്റ് സ്വന്തമാക്കുന്നത്. ലൂക്ക് മാജ്‌സെന്‍, ഫിലിപ്പ് എന്നിവരാണ് പഞ്ചാബിന്റെ ഗോളുകള്‍ നേടുന്നത്. ജിസസ് ജിമിനസാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഏകഗോള്‍ നേടിയത്.