ആരാണ് ആ ഭാഗ്യവാൻ എന്നറിയാൻ മിനിറ്റുകൾ മാത്രം..നറുക്കെടുക്കുന്നത്….

തിരുവോണം ബംപർ ലോട്ടറി ടിക്കറ്റ് എടുത്ത 71.40 ലക്ഷം പേരില്‍ ആരായിരിക്കം ആ ഭാഗ്യവാന്‍ എന്നറിയാൻ ഇനി നിമിഷങ്ങൾ മാത്രം. നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് നടക്കും.തിരുവനന്തപുരത്തെ ലോട്ടറി ആസ്ഥാനമായ ഗോർഖി ഭവനിൽ വെച്ച് മന്ത്രി കെ എൻ ബാലഗോപാൽ അടക്കമുള്ളവരുടെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ്. പൂജാ ബംപറിന്റെ പ്രകാശനവും ധനമന്ത്രി നിര്‍വഹിക്കും.

25 കോടിയുടെ ഒന്നാം സമ്മാനത്തിന് പുറമെ 20 പേർക്ക് രണ്ടാം സമ്മാനമായി ഒരു കോടി രൂപ ലഭിക്കും. മൂന്നാം സമ്മാനമായ 50 ലക്ഷം രൂപ ഓരോ പരമ്പരകൾക്കും രണ്ടു വീതം സമ്മാനമെന്ന കണക്കിലും 20 പേർക്ക് ലഭിക്കും. ഓരോ പരമ്പരയിലും 10 പേർക്കു വീതം അഞ്ചു ലക്ഷവും രണ്ടു ലക്ഷവുമാണ് യഥാക്രമം നാലും അഞ്ചും സമ്മാനങ്ങൾ.

പ്രിന്‍റ് ചെയ്ത 80 ലക്ഷം ടിക്കറ്റുകളില്‍ 72 ലക്ഷം ടിക്കറ്റുകളാണ് ഇന്നലെ വൈകിട്ടു വരെ വിറ്റുപോയത്. നറുക്കെടുപ്പിന് തൊട്ടുമുമ്പുവരെ വില്‍പന തുടരും. അഞ്ഞൂറ് രൂപയാണ് ടിക്കറ്റ് വില. പരമാവധി ടിക്കറ്റുകൾ വിൽക്കുന്നതിനായി ഏജൻറുമാർ കമ്മീഷനിൽ വൻ ഇളവുവരുത്തിയിട്ടുണ്ട്.

Related Articles

Back to top button